News

പോൾ ചെമ്പോത്തനായിൽ അച്ചന് ആദരാഞ്ജലികൾ

നമ്മുടെ അതിരൂപതാംഗമായ ബഹുമാനപ്പെട്ട പോൾ ചെമ്പോത്തനായിൽ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ലിസി ഹോസ്പിറ്റലിൽവച്ച് വെള്ളിയാഴ്ച (11.02.2022) രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 82 വയസായിരുന്നു. മൃതദേഹം ശനിയാഴ്ച (12.02.2022) രാവിലെ  6.30 മുതൽ 7.30 വരെ ലിസി ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വെയ്ക്കും.  ശേഷം  മേവെള്ളൂരിലുള്ള സഹോദരൻ വൈപ്പേൽ എഡ്വേർഡിൻ്റെ വസതിയില്‍ 8.30 മണി മുതൽ  പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ നിന്ന്‌ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തി 12.30- നോടുകൂടി മേവെള്ളൂർ ഇമ്മാക്കുലേറ്റ് പള്ളിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മേവെള്ളൂർ ഇമ്മാക്കുലേറ്റ് പള്ളിയില്‍വച്ച് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ആന്‍റണി കരിയില്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് അഭിവന്ദ്യ ചക്യേത്ത് തോമസ് പിതാവ് കാര്‍മികത്വം നിര്‍വഹിക്കും. 


1966 മാർച്ച് 11 ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും യോർദ്ദനാപുരം, വള്ളുവള്ളി, കോക്കുന്ന്, പൊതി, പാണാവള്ളി, ചെത്തികോട്, വൈക്കം, ഞാറയ്ക്കൽ, തോപ്പിൽ, മങ്കുഴി,  ഉദയംപേരൂര്‍ ന്യു,  എന്നീ ഇടവകകളിൽ വികാരിയായും തൃക്കാക്കര മൈനർ സെമിനാരിയിലും ലിസി ഹോസ്പിറ്റലിലും സ്പിരിച്ച്വൽ ഡയറക്ടറായും അച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചെമ്പോത്തനായിൽ പരേതരായ പൗലോസും മറിയവുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഏലിയാമ്മ (Late), വർക്കി (Late), കുര്യാക്കോസ് (Late), ജോസഫ്, എഡ്വേർഡ്