News
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി സംഘടിപ്പിച്ച നേത്ര രോഗചികിൽസാ ക്യാമ്പ്, ശ്രീ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഉൽഘാടനം ചെയ്തു.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, മലപ്പുറത്ത് സംഘടിപ്പിച്ച നേത്രരോഗചികിൽസാ ക്യാമ്പ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഉൽഘാടനം ചെയ്തു.
1200 നേത്രരോഗികൾ പങ്കെടുത്ത ക്യാമ്പിൻ്റെ ഉൽഘാടനയോഗത്തിൽ അങ്കമാലി L F ആശുപത്രി ഡയറക്ടർ ഫാ ഡോ വർഗ്ഗീസ് പൊട്ടക്കൽ അധ്യക്ഷത വഹിച്ചു.
കെയർ ആൻഡ് ഷെയർ എം. ഡി. ഫാ. തോമസ് കുര്യൻ മരോട്ടിപുഴ, LF ആശുപത്രി അസിസ്റ്റൻ്റ് ഡയറക്ടർ ഫാ വർഗ്ഗീസ് പാലാട്ടി, ശ്രീ റോബർട്ട് കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.
ജീവിതത്തിൻ്റെ അവസാനനാളുകൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സ്വാന്തന ചികിത്സയിലായിരുന്ന മുൻ മുസ്ലിം ലീഗ് പ്രസിഡൻ്റ് മുൻ മുസ്ലിം ലീഗ് പ്രസിഡൻ്റ്, പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, സ്മരണാർത്ഥം നടത്തിയ ഈ ക്യാമ്പിന് ശേഷം അങ്കമാലി LF ആശുപത്രി അധികൃതർക്ക് പുതിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റിൻ്റെ വസതിയിൽ നൽകിയ സ്വീകരണത്തിൽ, ആശുപത്രി ഡയറക്ടർ വി. ബൈബിൾ സമ്മാനം നൽകി.