News

ഫാ. തോമസ് കൊടിയൻ (89 ) നിര്യാതനായി

എടക്കുന്ന് സെയിന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു.  ഫാ. തോമസ് കൊടിയൻ (89 ) നിര്യാതനായി. 

സംസ്കാരം ചേന്ദമംഗലം ഹോളിക്രോസ് പള്ളിയിൽ നാളെ (27-04-2023) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.

അതിരൂപതയിലെ പറവൂർ, മുട്ടം ചേർത്തല, എറണാകുളം ബസിലിക്ക എന്നീ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും താബോർ, കാടുകുറ്റി,അകപ്പറമ്പ്, കവരപ്പറമ്പ്, മേക്കാട്, കുത്തിയതോട്(Old), കോന്തുരുത്തി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിരൂപതയുടെ ബൈബിൾ അപ്പോസ്തോലേറ്റ് ഡയറക്ടർ, തൃക്കാക്കര ഭാരതമാത കോളേജിൽ ജർമ്മൻ ഭാഷ അധ്യാപകൻ, അങ്കമാലി സെന്റ് മാർട്ടിൻ Shrine ജോയിൻറ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.  ചേന്ദമംഗലം കൊടിയൻ പരേതരായ മാത്യു-മേരി ദമ്പതികളുടെ മകനാണ്.