News

റവ. ഫാ. ജോർജ് പയ്യപ്പിള്ളി കൊളുവൻ (87) നിര്യാതനായി.

എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അകപ്പറമ്പ് ഇടവകാംഗവുമായ റവ. ഫാ.  ജോർജ് പയ്യപ്പിള്ളി കൊളുവൻ (87) നിര്യാതനായി. സംസ്കാരം അകപ്പറമ്പ് ഗർവാസിസ് പ്രോത്താസിസ് ദേവാലയത്തിൽ ശനിയാഴ്ച (24.06.2023) ഉച്ചകഴിഞ്ഞ് 2.30 ന്.

ജോർജ് അച്ചൻ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അതിരൂപതയിലെ ചേർത്തല മുട്ടം പളളിയിൽ സഹവികാരിയായും പാലൂത്തറ, കൊങ്ങോർപ്പിള്ളി, വള്ളുവള്ളി, കോളങ്ങായി, പുഷ്പഗിരി, കുന്നുംപുറം, വെസ്റ്റ് കൊരട്ടി, പുല്ലുവഴി, മറ്റൂർ, ചെമ്പ്, മൂക്കന്നൂർ, കാലടി, എളവൂർകുന്നേൽ, പള്ളുരുത്തി, ശ്രീമൂലനഗരം,  തിരുമുടിക്കുന്ന്, മേക്കാട് എന്നീ ഇടവകകളിൽ വികാരിയായും, കുഴുപ്പിള്ളി പള്ളി റസിഡന്റ് പ്രീസ്റ്റ് എന്ന നിലയിലും സേവനമനുഷ്ഠിച്ചു.