News

മാർ ബോസ്കോ പുത്തൂർ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ് മാർ ബോസ്കോ പുത്തൂരിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 4.30ന് സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു.

സീറോമലബാർ സഭയുടെ പ്രഥമ കൂരിയ മെത്രാനും ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ പ്രഥമ മെത്രാനുമാണ്. കഴിഞ്ഞ മേയ് 31നാണ് മെൽബൺ രൂപതയുടെ ചുമതലയിൽനിന്നു വിരമിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് അതിരൂപത ആസ്ഥാനത്തെത്തിയ മാർ ബോസ്കോ പുത്തൂരിനെ അഡ്മിനിസ്ട്രേറ്റർ ചുമതല നിർവഹിച്ചിരുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ബൊക്കെ നൽകി സ്വീകരിച്ചു.നിയമനപത്രിക വായിച്ചശേഷം അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂരിയ യോഗം നടത്തി.