News
ഫാ. ജോസ് പോൾ നെല്ലിശ്ശേരി (82) നിര്യാതനായി.
എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസ് പോൾ നെല്ലിശ്ശേരി (82) നിര്യാതനായി. സംസ്കാരം എളവൂർ കുന്നേൽ സെൻറ് ആന്റണീസ് പള്ളിയിൽ വെള്ളിയാഴ്ച (29/12/2023) ഉച്ചകഴിഞ്ഞ് 2. 30 ന്.
മാതാപിതാക്കൾ: നെല്ലിശ്ശേരി പരേതരായ കൊച്ചുപൗലോ- കുഞ്ഞന്നം
സഹോദരങ്ങൾ: താണ്ടു, സി. എൽഫീജിയ SABS , സി. ലിസ്ബ SABS, ത്രേസ്യാമ്മ, സി. ഡൊമിനിക് SAB, കുര്യാക്കോസ്, ബെഞ്ചമിൻ, ഷാജി
എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസ് പോൾ അച്ചൻ വാർദ്ധക്യസഹമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. അങ്കമാലി എൽ.എഫ് ഹോസ്പിറ്റലിൽ വച്ചാണ് അച്ചൻ നിര്യാതനായത്.
അതിരൂപതയിലെ ആലങ്ങാട്, കാഞ്ഞൂർ പള്ളികളിൽ സഹവികാരിയായും, യോർദ്ദനാപുരം, കൊങ്ങോർപ്പിള്ളി, ശ്രീമൂലനഗരം, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, വൈക്കം നടേൽ, എളമക്കര, തൃപ്പൂണിത്തുറ, എറണാകുളം ബസിലിക്ക, കൊരട്ടി, കൈപ്പട്ടൂർ, പൂണിത്തുറ, കച്ചേരിപ്പടി എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. തൃക്കാക്കര ഭാരത മാതാ കോളേജിൽ ബർസാർ, വിജോഭവൻ ഡയറക്ടർ, വെൽഫെയർ സെന്റർ പ്രിൻസിപ്പാൾ, പൊങ്ങം നൈപുണ്യ കോളേജ് ഡയറക്ടർ, ഞാറക്കൽ മേരിമാതാ കോളേജ് ടീച്ചർ എന്നീ നിലകളിലും ജോസ്പോൾ അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ജോസ് പോൾ അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.