News

ഫാ. ജോൺ പൊള്ളേച്ചിറ (72) നിര്യാതനായി.

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോൺ പൊള്ളേച്ചിറ (72) നിര്യാതനായി. സംസ്കാരം ചേർത്തല മുട്ടം  സെൻറ് മേരീസ് ഫൊറോന പള്ളിയിൽ തിങ്കളാഴ്ച (01/04/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.


മാതാപിതാക്കൾ: പൊള്ളേച്ചിറ പരേതരായ തോമസ് - ഏലിയാമ്മ

സഹോദരങ്ങൾ: ജോസഫ്, ചാക്കോ(Late), ആൻ്റോ, ഏലിയാമ്മ, ഷേർലി



മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:


അച്ചന്റെ മൃതദേഹം ഏപ്രിൽ 1 -ാം തീയതി (തിങ്കളാഴ്ച്ച) രാവിലെ 6.30 മണിക്ക് ലിസി ഹോസ്പിറ്റൽ ചാപ്പലിൽ  കൊണ്ടുവന്ന് ഒപ്പീസ് ചൊല്ലുന്നു. തുടർന്ന് രാവിലെ 7.30 മുതൽ 8.30 വരെ തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10.00 മണിമുതൽ ഉച്ചക്ക് 12.00 വരെ ചേർത്തല മുട്ടത്തുള്ള സഹോദരൻ പൊള്ളേച്ചിറ ജോസഫിന്റെ ഭവനത്തിലും, തുടർന്ന് ചേർത്തല മുട്ടം ഫൊറോന പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.


മെഡിക്കൽ ലീവിൽ ആയിരുന്ന ജോൺ അച്ചൻ എറണാകുളം ലിസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവിടെ വച്ചാണ് അച്ചൻ നിര്യാതനായത്.



അതിരൂപതയിലെ കിഴക്കമ്പലം, അങ്കമാലി പള്ളികളിൽ സഹവികാരിയായും, മേയ്ക്കാട്, കച്ചേരിപ്പടി, പൊതിയക്കര, തെങ്ങോട്, എൻ.ജി.ഒ.ക്വാർട്ടേഴ്സ്, കാർഡിനൽ നഗർ, കീച്ചേരി, കപ്രശ്ശേരി, ആലങ്ങാട് കുന്നേൽ, മൂന്നാംപറമ്പ്, മംഗലശ്ശേരി, കൂവപ്പാടം, സാൻജോനഗർ, മറ്റൂർ ടൗൺ, അകപ്പറമ്പ്,  ഉദയംപേരൂർ (സെൻ്റ് സെബാസ്റ്റ്യൻ) , സൗത്ത് വെള്ളാരപ്പിള്ളി, കുമ്പളം എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. തൃക്കാക്കര ഭാരത മാതാ കോളേജിൽ ബർസാർ, മൈനർ സെമിനാരി വൈസ് റെക്ടർ, എറണാകുളം ലിസി ഹോസ്പിറ്റൽ സ്പിരിച്ച്വൽ ഫാദർ എന്നീ നിലകളിലും ജോൺ അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ജോൺ അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.