News
ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി.
എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസഫ് പുതുശ്ശേരി(M) (87) നിര്യാതനായി. സംസ്കാരം മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ വെള്ളിയാഴ്ച്ച (16/08/2024) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.
മാതാപിതാക്കൾ: പുതുശ്ശേരി ഔസേഫ് - ഏലീശ്വസഹോദരങ്ങൾ: സെലിൻ, സി. ബെർട്ടില്ല CMC, റോസി, ഫാ. വർഗീസ് പുതുശ്ശേരി CMI, തോമസ്
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
ജോസഫ് അച്ചന്റെ മൃതദേഹം ആഗസ്റ്റ് 16ന് (വെള്ളിയാഴ്ച്ച) രാവിലെ 7.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മറ്റൂർ- പിരാരൂർ ഉള്ള സഹോദരൻ പുതുശ്ശേരി തോമസിൻ്റെ ഭവനത്തിലും, തുടർന്ന് മറ്റൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.
സഹോദരൻ തോമസിൻ്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസഫ് അച്ചൻ (15/08/2024) വ്യാഴാഴ്ച്ച രാവിലെയാണ് നിര്യാതനായത്.
അതിരൂപതയിലെ തുറവൂർ നോർത്ത്, മഞ്ഞപ്ര എന്നീ പള്ളികളിൽ സഹവികാരിയായും, മേയ്ക്കാട്, ചെങ്ങമനാട്, കരയാംപറമ്പ്, വാതക്കാട്, വടയാർ, കണ്ടനാട്, കിടങ്ങൂർ, കൊതവറ, വല്ലം, ആലങ്ങാട്, ചക്കരക്കടവ് എന്നിവിടങ്ങളിൽ വികാരിയായും വല്ലകം പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജജ് ആയും സേവനം ചെയ്തു. ജോസഫ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.