News

ബഹുമാനപ്പെട്ട ഫാ. ജോർജ്ജ് പുത്തൻപുര (78) നിര്യാതനായി.

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോർജ്ജ് പുത്തൻപുര (78) നിര്യാതനായി. സംസ്കാരം മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ  വ്യാഴാഴ്ച്ച (24/10/2024) ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.


മാതാപിതാക്കൾ: ഓരത്ത്പുത്തൻപുര ദേവസ്യ - അന്നമ്മ ദേവസ്യ

സഹോദരങ്ങൾ: മൈക്കിൾ, റോസമ്മ, സി. ജൂഡിത്ത് (SCCG) , വത്സമ്മ , പരേതരായ ജോസഫ്, ഇമ്മാനുവേൽ.

CMI സഭാംഗമായ ഫാ. ജോർജ്ജുകുട്ടി തോട്ടുപുറം കുടുംബാംഗമാണ്.



മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:


അച്ചന്റെ മൃതദേഹം ഒക്ടോബർ 24ന് (വ്യാഴാഴ്ച്ച) രാവിലെ 7.30 മുതൽ 8.30 മണിവരെ തൃക്കാക്കര വിജോ ഭവൻ  പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും.

 രാവിലെ 10.00 മണിമുതൽ ഉച്ചക്ക് 12.00 വരെ മേവള്ളൂരുള്ള സഹോദരൻ M. D. മൈക്കിൾ ഓരത്ത്പുത്തൻപുരയുടെ  ഭവനത്തിലും, തുടർന്ന് മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ്  പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.


തൃക്കാക്കര വിജോ ഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോർജ്ജ് അച്ചൻ, എറണാകുളം ലിസി  ആശുപത്രിയിൽ വച്ച്  ഇന്ന് (23/10/2024) ബുധനാഴ്ച രാവിലെയാണ്  നിര്യാതനായത്.


അതിരൂപതയിലെ കിഴക്കമ്പലം, കാഞ്ഞൂർ പള്ളികളിൽ സഹവികാരിയായും, ചാത്തമ്മ, തോട്ടുവ, സൗത്ത് വാഴക്കുളം, ചേന്നമംഗലം, തൃപ്പൂണിത്തുറ, മുരിങ്ങൂർ, നടുവട്ടം, എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. 

വിയാനി പ്രിൻ്റിംങ്സ് അസിസ്റ്റൻ്റ് മാനേജർ,  വിയാനി പ്രിൻ്റിംങ്സ് ഡയറക്ടർ, സത്യദീപം മാനേജിംങ് എഡിറ്റർ

 എന്നീ നിലകളിലും ജോർജജ് അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ജോർജ്ജ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.