News
ബഹുമാനപ്പെട്ട ഫാ. ആൻ്റെണി ചിറപ്പണത്ത് (81) നിര്യാതനായി.

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ആൻ്റെണി ചിറപ്പണത്ത് (81) നിര്യാതനായി. സംസ്കാരം കാടുകുറ്റി ഇൻഫൻ്റ് ജീസസ്സ് പള്ളിയിൽ ചൊവ്വാഴ്ച ( 25/02/2025) ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
മാതാപിതാക്കൾ: ചിറപ്പണത്ത് സി. പി. കൊച്ചാപ്പു - അന്നം
സഹോദരങ്ങൾ: ജോസ്, പോൾ, മേരി, സെബാസ്റ്റ്യൻ, അലക്സ്, അജിൻ, ജോൺ.
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം ഫെബ്രുവരി 24ന് (തിങ്കളാഴ്ച) വൈകിട്ട് 4.30 മുതൽ 5.30 വരെ എടക്കുന്ന് സെൻ്റ് പോൾസ് പ്രീസ്റ്റ് ഹോമിലും
വൈകിട്ട് 7 മണിമുതൽ പിറ്റേ ദിവസം (25 -02 - 2025, ചൊവ്വ) ഉച്ചക്ക് 12.00 മണിവരെ കാടുകുറ്റിയിലുള്ള സഹോദരൻ അജിൻ്റെ ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കും. 12:00 മണിക്ക് അച്ചന്റെ മൃതദേഹം കാടുകുറ്റി പള്ളിയിലേക്ക് കൊണ്ടുവരുന്നു.തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ 2.30ന് ആരംഭിക്കും.
എടക്കുന്ന്, സെൻ്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ആൻ്റെണി അച്ചൻ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ വച്ച് ഇന്ന് (23/02/2025) ഞായറാഴ്ച രാവിലെയാണ് നിര്യാതനായത്.
അതിരൂപതയിലെ ഞാറക്കൽ, രാജഗിരി, നോർത്ത് പറവൂർ പള്ളികളിൽ സഹവികാരിയായും, ശ്രീമൂലനഗരം, കച്ചേരിപ്പടി, അമ്പലമുഗൾ പള്ളികളിൽ ആക്ടിംഗ് വികാരിയും ചൂണ്ടി പള്ളിയിൽ പ്രൊ വികാരിയായും ഞാറക്കൽ, ശാന്തിപുരം എന്നിവിടങ്ങളിൽ വികാരിയായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ആത്മീയ പിതാവായും കളമശ്ശേരി സോഷ്യൽ കോളേജിൽ പ്രിൻസിപ്പാളായും അതിരൂപതയുടെ കോർപ്പറേറ്റ് മാനേജറായും
അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
ആൻറണി അച്ചൻ ഡയറക്ടറായി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഗാന്ധിയൻ സ്റ്റഡിസ് കർണാടക യൂണിവേഴ്സിറ്റിയിലും സ്കൂൾ ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് എം ജി യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.