News
- 20-10-2026
- 30-09-2026
- 21-09-2026
- 11-09-2026
- 16-08-2026
- 09-08-2026
- 08-08-2026
- 03-08-2026
- 01-08-2026
- 26-07-2026
- 12-07-2026
- 02-07-2026
- 23-06-2026
- 13-06-2026
- 12-06-2026
- 24-05-2026
- 16-05-2026
- 13-05-2026
- 28-04-2026
- 26-04-2026
- 21-04-2026
- 08-04-2026
- 01-04-2026
- 31-03-2026
- 02-03-2026
- 20-02-2026
- 19-02-2026
- 17-02-2026
- 13-02-2026
- 08-02-2026
- 05-02-2026
- 14-01-2026
- 31-12-2025
- 28-12-2025
- 27-12-2025
- 18-12-2025
- 15-12-2025
- 07-12-2025
- 09-11-2025
- 06-11-2025
- 25-10-2025
- 11-10-2025
- 27-09-2025
- 01-09-2025
- 09-08-2025
- 05-08-2025
- 31-07-2025
- 18-07-2025
- 28-06-2025
- 24-05-2025
- 08-05-2025
- 21-04-2025
- 25-02-2025
- 12-01-2025
20-10-2026
ഫ്രാൻസിസ്കൻ ദർശനം സഭാനവീകരണത്തിന് വഴികാട്ടി: അങ്കമാലിയിൽ എറണാകുളം-അങ്കമാലി അതിരൂപതാതല ആഘോഷം
അങ്കമാലി: ദരിദ്രരോടുള്ള പ്രതിബദ്ധത, പ്രകൃതിസംരക്ഷണം, സമാധാനസ്ഥാപനം, സാഹോദര്യം എന്നിവയിലൂന്നിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ദർശനം സഭാനവീകരണത്തിന് വഴികാട്ടിയാകണമെന്ന് ഫ്രാൻസിസ്കൻ വർഷാചരണത്തോടനുബന്ധിച്ച് അങ്കമാലി സുബോധനയിൽ നടന്ന എറണാകുളം–അങ്കമാലി അതിരൂപതാതല സമ്മേളനം അഭിപ്രായപ്പെട്ടു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തിയുടെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു.
മാർട്ടിൻ ഡി പോറസ് കപ്പേളയിൽനിന്ന് സുബോധനയിലെ മാവുങ്കൽ ഹാളിലേക്ക് നടന്ന തിരുശേഷിപ്പ് പ്രദക്ഷിണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഫാ. ലൂക്കോസ് കുന്നത്തൂർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. തുടർന്ന് ഫാ. റിജോ തൈക്കാടൻ OFM Cap. നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷ നടന്നു.
മാർ തോമസ് ചക്യത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. ജിമ്മി പൂച്ചക്കാട്ട് സ്വാഗതം ആശംസിച്ചു. മാർ ആന്റണി കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ജെയ്സൻ കാളൻ, ഫ്രാൻസിസ്കൻ മൂന്നാം സഭ അതിരൂപതാ പ്രസിഡന്റ് ഡേവിസ് ഇരിമ്പൻ എന്നിവർ ആശംസകൾ നേർന്നു.
‘കേരളസഭാ നവീകരണത്തിന് ഒരു ഫ്രാൻസിസ്കൻ പാരഡൈം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഫാ. ഡോ. മാർട്ടിൻ കല്ലുങ്കൽ മോഡറേറ്ററായിരുന്നു. ഫാ. അൽഫോൻസ് വാഴപ്പനാടി OFM Conv. ‘ദരിദ്രസഭയുടെ ഫ്രാൻസിസ്കൻ ചെവിട്ടോർമകൾ’ എന്ന വിഷയവും ഫാ. ആന്റണി മണിപ്പറമ്പിൽ OFM Cap. ‘തുടരേണ്ട പള്ളിപ്പണി: ഫ്രാൻസിസ് എന്ന പള്ളിപ്പണിക്കാരൻ’ എന്ന വിഷയവും അഡ്വ. സി. ഷീബ പോൾ പൈനാടത്ത് FHGS ‘പ്രകൃതിഗായകന്റെ സൂര്യകീർത്തനങ്ങൾ’ എന്ന വിഷയവും സി. ജോളി മരിയ FCC ‘സമാധാനസ്ഥാപകന്റെ സമകാലിക ദൗത്യങ്ങൾ’ എന്ന വിഷയവും അവതരിപ്പിച്ചു.
വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും ദർശനവും സമകാലിക സഭാജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ ആഘോഷം സ്നേഹവിരുന്നോടെ സമാപിച്ചു.
No Files!!