14-01-2026

മൂന്നാംപറമ്പ് കാർമ്മൽഗിരി നവദേവാലയ കൂദാശ ഇന്ന്

അങ്കമാലി: ആറര പതിറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യമുള്ള മൂന്നാംപറമ്പ് കാർമ്മൽഗിരി ഇടവകയ്ക്ക് ഇന്ന് ചരിത്രനിമിഷം. പരിശുദ്ധ മാതാവിന്റെ നാമധേയത്തിൽ പുതുതായി പണികഴിപ്പിച്ച നവദേവാലയത്തിന്റെ കൂദാശ കർമ്മം ഇന്ന് വൈകിട്ട് 5 മണിക്ക് അതിരൂപത മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു. 1960-കളിൽ കറുകുറ്റി പള്ളിയെ ആശ്രയിച്ചിരുന്ന മൂന്നാംപറമ്പ് നിവാസികൾ സ്വന്തമായൊരു ദേവാലയം എന്ന ലക്ഷ്യത്തോടെ 99 കുടുംബങ്ങൾ ചേർന്ന് വാങ്ങിയ ഭൂമിയിലാണ് ഈ ഇടവകയുടെ തുടക്കം. ആദ്യകാലത്ത് മുളകൊണ്ടുണ്ടാക്കിയ താൽക്കാലിക ആരാധനാലയത്തിൽ ആരംഭിച്ച ദിവ്യബലി, പിന്നീട് 1974-ൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പ്രതിഷ്ഠിച്ച ആദ്യ ദേവാലയത്തിലേക്കും കാർമ്മൽഗിരി വളർന്നു. 1982 മാർച്ച് 21-നാണ് കാർമ്മൽഗിരി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടത്. കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കാലഘട്ടത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് നവദേവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. വികാരി ഫാ. അജോ മൂത്തേടന്റെ ആത്മീയ നേതൃത്വത്തിൽ രൂപീകരിച്ച 26 അംഗ കമ്മറ്റിയാണ് ഈ വിസ്മയ ദേവാലയത്തിന്റെ പൂർത്തീകരണത്തിന് പിന്നിൽ പ്രവർത്തിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും ജോസഫ് മാത്യു പാലാട്ടി (കൺവീനർ), ബിജു ജോസഫ് ചക്യേത്ത് (ജോയിന്റ് കൺവീനർ), പോൾ ജോസഫ് പാലാട്ടി (സെക്രട്ടറി), ജോഷി എ.പി. ഐരുക്കാരൻ (ജോയിന്റ് സെക്രട്ടറി), ജോജി പീറ്റർ മണവാളൻ (ട്രഷറർ) എന്നിവരടങ്ങുന്ന സമിതി സ്തുത്യർഹമായ മേൽനോട്ടം വഹിച്ചു. ​ഇടവക കൈക്കാരന്മാരായ സി.യു. ജോസ്, എം.സി. തോമസ്, വൈസ് ചെയർമാൻ സാൽവി ജോസഫ് പുതുശ്ശേരി എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ സി.സി. ജോഷി, കെ.ഡി. വർഗീസ്, ടോമി പോൾ, ബൈജു പീറ്റർ, പി പി. ജോസ്, എം.ജെ. പൗലോസ്, ബേബി അഗസ്റ്റിൻ, സി.ജെ. ജോയ്, മാർട്ടിൻ പോൾ, എം.എ. ജോസ്, ജയ്മോൻ സ്റ്റീഫൻ, സി.പി. ജോയ്, ലിജോ പോൾ, സി.ജെ. ഡേവിസ്, ജിജോ വർഗ്ഗീസ്, അനൂപ് ആൻറണി, റാണി വർഗീസ്, ലിസി തോമസ്, ശുശ്രൂഷി പാപ്പച്ചൻ ഐരൂക്കാരൻ എന്നിവരുടെ നിസ്വാർത്ഥമായ പ്രയത്നവും നവദേവാലയത്തിന്റെ പൂർത്തീകരണത്തിന് കരുത്തുപകർന്നു. ​രണ്ടു വർഷത്തോളം താൽക്കാലിക അൾത്താരയിൽ തിരുകർമ്മങ്ങൾ നിർവ്വഹിച്ചിരുന്ന വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്നതാണ് പുതിയ ദേവാലയം. ഇടവകയുടെ അഭിമാനമായ മാർ തോമസ് ചക്യേത്ത് പിതാവും, പൗരോഹിത്യത്തിന്റെ റൂബി ജൂബിലി ആഘോഷിക്കുന്ന ഫാ. ജേക്കബ് മാളിയേക്കൽ ഉൾപ്പെടെയുള്ള വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ചടങ്ങുകളിൽ പങ്കുചേരും. തലമുറകളോളം വിശ്വാസികളുടെ ആത്മീയ അഭയകേന്ദ്രമായി ഈ ദേവാലയം നിലകൊള്ളുമെന്ന് വികാരി ഫാ. അജോ മൂത്തേടൻ അറിയിച്ചു.

No Files!!