13-02-2026

ബഹുമാനപ്പെട്ട ജോസഫ് പാലാട്ടിയച്ചൻ (88) നിര്യാതനായി.

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ജോസഫ് പാലാട്ടിയച്ചൻ (88) നിര്യാതനായി. സംസ്കാരം ആനപ്പാറ ഫാത്തിമ മാതാ പള്ളിയിൽ 16/02/2026 തിങ്കളാഴ്ച ഉച്ചക്ക് 02.30 മണിക്ക്. മാതാപിതാക്കൾ: അഗസ്റ്റിൻ, അന്നം സഹോദരങ്ങൾ: സി. എലിസബത്ത് പ പാലാട്ടി CHF, പരേതനായ ജേക്കബ് മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം 16-ാം തീയതി (തിങ്കളാഴ്ച) രാവിലെ 7.30 മുതൽ 8.00 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് 12.00 മണിവരെ ആനപ്പാറയിലുള്ള അച്ചൻ്റെ തറവാട്ട് വീട്ടിലും തുടർന്ന് 12:30 ന് ആനപ്പാറ ഫാത്തിമ മാതാ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 02:30 മണിക്ക് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസഫ് അച്ചൻ, കുറച്ച് നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (13/02/2026) രാവിലെ 05:30 ന് നിര്യാതനായത്. അതിരൂപതയിലെ കൊരട്ടി പള്ളിയിൽ സഹവികാരിയായും പുഷ്പഗിരി, ഏലൂർ, പാതാളം,മാണിക്യമംഗലം, കാലടി, വേങ്ങൂർ, മാമ്പ്ര, പീച്ചാനിക്കാട്, തിരുമുടിക്കുന്ന്, കോടനാട്, എളവൂർ, കിടങ്ങൂർ, വല്ലം, ആമ്പല്ലൂർ, സൗത്ത് തുറവൂർ, മുട്ടത്തിപ്പറമ്പ്, മാടക്കൽ, കാടക്കാരപ്പിള്ളി എന്നീ പള്ളികളിൽ വികാരിയായും വൈക്കം നടേൽ, ഉല്ലല, ഞാറക്കൽ എന്നിവിടങ്ങളിൽ റസിഡൻറ് പ്രീസ്റ്റായും എളവൂർ യാനം മഠത്തിൽ ചാപ്ലിൻ ആയും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൂടാതെ ചെങ്ങൽ പ്രീസ്റ്റ് ഹോമിന്റെ ഡയറക്ടർ ആയും കാഞ്ഞൂർ ഐടിസി അസിസ്റ്റൻറ് പ്രിൻസിപ്പൽ ആയും സൗത്ത് തുറവൂർ ഐടിസിയുടെ ഡയറക്ടർ ആയും അച്ചൻ സേവനം ചെയ്തിട്ടുണ്ട്.

No Files!!