12-07-2026

എറണാകുളം-അങ്കമാലി അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്ത വര്‍ഷ ഉദ്ഘാടനം അതിരൂപത വികാരി ജനറള്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് മേക്കാട് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശ പ്രേഷിത റാലി ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ. ലഹരി വിരുദ്ധ സന്ദേശം നല്‍കി. മേയ്ക്കാട് കത്തോലിക്ക പള്ളി പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് പോള്‍ ജോവര്‍ ആധ്യക്ഷ്യം വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊട്ടോളി ഏവരേയും സ്വാഗതം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, മേയ്ക്കാട് പള്ളി വികാരി ഫാ. ജോണ്‍സണ്‍ കൂവേലി, പ്രോഗ്രാം കണ്‍വീനര്‍ റോബിന്‍ സാജു, മേക്കാട് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ബൈജു കോട്ടക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കുകയും സെന്റ് തോമസ് ക്വിസ് മത്സരവിജയികളായ - ഒന്നാം സ്ഥാനം: സോഫി ജോസഫ് (എടക്കുന്ന്), രണ്ടാം സ്ഥാനം: ഷീല ബേബി (തോട്ടുവ), മൂന്നാം സ്ഥാനം: റോസിലി ജോസ് (ആയത്തുപടി), പ്രോത്സാഹന സമ്മാനങ്ങള്‍ - ലിഞ്ചു ജസ്റ്റിന്‍ (കവരപറമ്പ്), ലാലി ജോര്‍ജ് (കവരപറമ്പ്) എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. അതിരൂപതാ വികാരി ജനറല്‍ ഡോക്ടര്‍ ജിമ്മി പൂച്ചക്കാട്ട് 'പ്രവര്‍ത്തന മാര്‍ഗരേഖ 2026-2027' പ്രകാശനം ചെയ്തു. ഓര്‍ഗനൈസര്‍ പോളി യു.കെ. മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. വിവിധ കലാപരിപാടികള്‍ നടത്തുകയും സെക്രട്ടറി ടോജോ ഏവര്‍ക്കും നന്ദി പറയുകയും തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ആന്തം പാടി പ്രോഗ്രാം സമാപിച്ചു.

No Files!!