01-08-2026

- കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി: കായികാധ്യാപക ഒഴിവുകൾ അപേക്ഷകൾ ക്ഷണിക്കുന്നു

അതിരൂപത കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ള സ്കൂളുകളിൽ കായികാധ്യാപകരുടെ 1 അധിക തസ്തിക ഒഴിവും, 2 അവധിക്കാല ഒഴിവും നിലവിലുണ്ട്. അധിക തസ്തികയിൽ സ്ഥിരനിയമനത്തിനും അവധിക്കാല ഒഴിവിലെ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനും യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോമുകളിൽ അപേക്ഷ ക്ഷണിക്കുന്നു. ഫോമുകൾ എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് 7-ാം തീയതിക്കകം കോർപ്പറേറ്റ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്. KTET IV യോഗ്യത പാസ്സായിരിക്കണം.

No Files!!