News
- 08-08-2026
08-08-2026
- അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം നടന്നു
ആതുരശുശ്രൂഷയുടെ ഒൻപത് പതിറ്റാണ്ടുകൾ പിന്നിടുന്ന അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഓഗസ്റ്റ് 8-ന് രാവിലെ 10 മണിക്ക് പ്രൗഢഗംഭീരമായി നടന്നു.മേജർ ആർച്ച് ബിഷപ്പും എറണാകുളം–അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കാരുണ്യത്തിലും സേവനസന്നദ്ധതയിലും അധിഷ്ഠിതമായി ഒൻപത് പതിറ്റാണ്ടുകളായി ആരോഗ്യശുശ്രൂഷാരംഗത്ത് ലിറ്റിൽ ഫ്ലവർ ആശുപത്രി നിർവഹിച്ചുവരുന്ന മഹത്തായ ദൗത്യത്തെ അനുസ്മരിക്കുന്ന വേദിയായി നവതി ആഘോഷം മാറി.
രോഗശാന്തിക്കൊപ്പം സ്നേഹത്തിന്റെയും പ്രത്യാശയുടെയും സാന്ത്വനത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകിയ ആശുപത്രിയുടെ സേവനപാരമ്പര്യത്തിലെ മറ്റൊരു സുവർണനാഴികക്കല്ലായി നവതി ആഘോഷം അടയാളപ്പെട്ടു.
No Files!!