News
- 08-08-2026
08-08-2026
- സത്യദീപത്തിന്റെ ശതാബ്ദി ആഘോഷം ആരംഭിച്ചു
സത്യദീപത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഓഗസ്റ്റ് 8-ന് വൈകിട്ട് 5 മണിക്ക് പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ടി. പദ്മനാഭന് സമർപ്പിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒരു നൂറ്റാണ്ടുകാലം വിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും വെളിച്ചം പകർന്ന സത്യദീപത്തിന്റെ ചരിത്രയാത്രയിലെ സുവർണനാഴികക്കല്ലായി ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മാറി.
No Files!!