News
- 09-08-2026
09-08-2026
അതിരൂപതാ ദൈവവിളി ദിനം ആഘോഷിച്ചു
അതിരൂപതയുടെ ദൈവവിളി ദിനാഘോഷം ഓഗസ്റ്റ് 9-ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. ദൈവവിളിയുടെ മഹത്വവും സമർപ്പിതജീവിതത്തിന്റെ സൗന്ദര്യവും വിശ്വാസസമൂഹത്തിന് കൂടുതൽ ആഴത്തിൽ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദിനാചരണത്തിന് അതിരൂപതാ മൈനർ സെമിനാരി നേതൃത്വം നൽകി. പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ആത്മീയചൈതന്യത്തിന്റെയും നിറവിൽ നടന്ന ദൈവവിളി ദിനാഘോഷം, ദൈവത്തിന്റെ വിളി തിരിച്ചറിയാനും അതിന് ഉദാരമനസ്സോടെ പ്രത്യുത്തരം നൽകാനും പുതുതലമുറയെ പ്രചോദിപ്പിക്കുന്ന അനുഗ്രഹീത വേദിയായി മാറി.
No Files!!