21-09-2026

ബഹുമാനപ്പെട്ട മോൺ. ആൻറണി പുന്നശ്ശേരി (83) നിര്യാതനായി

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട മോൺ. ആൻറണി പുന്നശ്ശേരി (83) നിര്യാതനായി. ബഹുമാനപ്പെട്ട അച്ചൻ്റെ മൃതസംസ്കാരം നോർത്ത് തുറവൂർ സെൻ്റ് അഗസ്‌റ്റിൻ പള്ളിയിൽ ബുധനാഴ്ച (23/09/2026) ഉച്ചകഴിഞ്ഞ് 02.30 മണിക്ക്. മാതാപിതാക്കൾ: ഇയോബ് , ത്രേസ്യ സഹോദരങ്ങൾ: അബ്രാഹം, അന്നം, സി. ഓസിയ FCC, സി. ഗാർസിയാ FCC മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ: അച്ചന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 7.30 ന് എടക്കുന്ന് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം 8 മണിയോടെ തുറവൂരിൽ അച്ചൻറെ തറവാട്ട് വീട്ടിൽ കൊണ്ടുപോകും. ഉച്ചക്ക് 12.00 മണിവരെ അച്ചൻ്റെ തറവാട്ട് വീട്ടിലും 12:30 മുതൽ തുറവൂർ സെൻറ് അഗസ്റ്റിൻ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്കഴിഞ്ഞ് 02:30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. എടക്കുന്ന് സെൻറ് പോൾസ് പ്രീസ്സ്റ്റ്സ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അച്ചൻ കുറച്ച് ദിവസങ്ങളായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അതിരൂപതയിലെ കൊരട്ടി പള്ളിയിൽ സഹവികാരിയായും മേക്കാട്, വല്ലം, കൊറ്റമം, കൈപ്പട്ടൂർ, വേങ്ങൂർ എന്നീ പള്ളികളിൽ വികാരിയായും അതിരൂപത ചാൻസിലർ ആയും മൈനർ സെമിനാരി അധ്യാപകനായും വൈസ് റെക്ടറായും തുടർന്ന് റെക്ടറായും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ജോയിൻറ് ഡയറക്ടറായും തുടർന്ന് ഡയറക്ടറായും മൂക്കന്നൂർ സി എസ് ടി ആശ്രമത്തിന്റെ സ്പിരിച്വൽ ഫാദർ ആയും ലിസി ആശുപത്രിയിൽ സ്പിരിച്വൽ ഫാദർ ആയും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്

No Files!!