30-09-2026

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂബിലി ആഘോഷവും വൈദിക സംഗമവും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ പൗരോഹിത്യത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷവും വൈദികരുടെ സംഗമവും നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വിശുദ്ധ കുർബാനയെത്തുടർന്നു നടന്ന സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, നവതിയിലെത്തിയ ബിഷപ് മാർ തോമസ് ചക്യത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർക്കും പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന നാലു വൈദികർക്കും രജതജൂബിലി ആഘോഷിക്കുന്ന 11 വൈദികർക്കും സമ്മേളനത്തിൽ ആശംസകൾ നേർന്നു. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പാംപ്ലാനി, മാർ ആന്റണി കരിയിൽ, ഫാ. ജോസ് ഇടശ്ശേരി, ഫാ. തോമസ് മങ്ങാട്ട്, ഫാ. റെജു കണ്ണമ്പുഴ, ജൂബിലേറിയൻമാരുടെ പ്രതിനിധികളായ ഫാ. കുര്യാക്കോസ് ഇരവിമംഗലം, ഫാ. ടോണി കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത ബൈബിൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, കത്തനാർ ക്രിക്കറ്റ് ലീഗ് വിജയികളായ അതിരൂപത ടീമിന് ആദരം, ഉപഹാര സമർപ്പണം, ജൂബിലി ഗാനം എന്നിവയുണ്ടായിരുന്നു.

No Files!!