18-11-2026

വിമൺ വെൽഫെയർ സർവീസസ് വാർഷികാഘോഷം സംഘടിപ്പിച്ചു

എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ വിമൺ വെൽഫെയർ സർവീസസിന്റെ വാർഷികാഘോഷം ‘വിസ്റ്റ 2K26’ നവംബർ 18ന് സംഘടിപ്പിച്ചു. അതിരൂപത മെത്രാപ്പോലീത്തൻ വികാരി അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫൊറോന അനിമേറ്റേഴ്സ്, സന്യസ്തർ, വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ടാതിഥികളെ ആദരിക്കുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനും സാമൂഹിക പുരോഗതിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള വാർഷികാഘോഷം ശ്രദ്ധേയമായി.