28-11-2026

ബഹുമാനപ്പെട്ട അബ്രഹാം പൂച്ചക്കാട്ടച്ചൻ (90) നിര്യാതനായി.

ബഹുമാനപ്പെട്ട അച്ചൻ്റെ മൃതസംസ്കാരം വളമംഗലം തിരുഹൃദയ ദേവാലയത്തിൽ തിങ്കളാഴ്ച (30/11/2026) ഉച്ചകഴിഞ്ഞ് 02.30 മണിക്ക്.

മാതാപിതാക്കൾ: പരേതരായ ജോസഫ്, മേരി  സഹോദൻ: തോമസ്


മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:
അച്ചന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 6.15 ന് പൊതി പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് പ്രാർത്ഥനയ്ക്ക് ശേഷം 7 മണിയോടെ വളമംഗലത്ത് അച്ചൻറെ തറവാട് വീടായ സഹോദരൻ തോമസിൻ്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 12.00 മണിവരെ അച്ചൻ്റെ തറവാട്ട് വീട്ടിലും 12:30 മുതൽ വളമംഗലം തിരുഹൃദയ ദേവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്കഴിഞ്ഞ് 02:30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു.


പൊതി പ്രീസ്സ്റ്റ്സ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അച്ചൻ ഇന്ന് (28/11/2026) രാവിലെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

അതിരൂപതയിലെ കൊരട്ടി പള്ളിയിൽ സഹവികാരിയായും കളമശ്ശേരി, മേവള്ളൂർ, കോളങ്ങായി, പഴങ്ങനാട്, കോക്കുന്ന്, എഴുപുന്ന, കോക്കമംഗലം, സൗത്ത് പറവൂർ, ചക്കരക്കടവ്, എളവൂർ, വടയാർ, പൂണിത്തുറ, വെസ്റ്റ് ചേരാനല്ലൂർഎന്നിവിടങ്ങളിൽ വികാരിയായും കളമശ്ശേരി സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടർ ആയും ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ സ്പിരിച്വവെൽ ഡയറക്ടറായും നീർപ്പാറയിലുള്ള ASMI സിസ്റ്റേഴ്സിൻ്റെ ചാപ്ലിൻ ആയും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.